കണ്ണൂര്‍: സിവില്‍ സര്‍വീസ് പരീക്ഷയില്‍
ഒന്നാം റാങ്ക് നേടി മലയാളികളുടെ അഭിമാനമായി മാറിയ ഹരിത വി. കുമാര്‍
അസിസ്റ്റന്റ് കളക്ടര്‍ ട്രെയിനിയായി കണ്ണൂരിലേക്ക്. ജൂണ്‍ 14ന് മസൂറിയിലെ
ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കിയ ശേഷം 26ന് കണ്ണൂരിലെ ചുമതല
ഏറ്റെടുക്കും. അസിസ്റ്റന്റ് കളക്ടര്‍ അഥീല അബ്ദുള്ള ജില്ലയിലെ പരിശീലനം
പൂര്‍ത്തിയാക്കി മടങ്ങുന്ന ഒഴിവിലാണു ഹരിത പരിശീലനത്തിനെത്തുക.
കണ്ണൂരില്‍ അസിസ്റ്റന്റ് കളക്ടറായുള്ള പരിശീലനത്തിനുശേഷം തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഓണ്‍ ഗവേണന്‍സിലും സെക്രട്ടേറിയറ്റിലുമാണ് ഹരിതയുടെ തുടര്‍ന്നുള്ള പരിശീലനം. ഇതിനു ശേഷം ഡിസാസ്റ്റര്‍ മാനേജ്‌മെന്റിലെ പരിശീലനത്തിനുശേഷം മസൂറിയിലെ സിവില്‍ സര്‍വീസ് ട്രെയിനിംഗ് സെന്ററില്‍ വീണ്ടും രണ്ടുമാസത്തെ പരിശീലനം. ഇത്രയും പതിശീലനം പൂര്‍ത്തിയാക്കുന്നതോടെ സബ് കളക്ടറായി നിയമനം ലഭിക്കും.

