Monday, May 12, 2014

ആപ്പിള്‍ ‘ഐഫോണ്‍ 6’ ആഗസ്റ്റില്‍ വിപണിയില്‍

പറഞ്ഞതിലും അല്‍പംകൂടി നേരത്തെ ആപ്പിളിന്‍െറ പുതിയ മോഡല്‍ സ്മാര്‍ട്ട്ഫോണായ ഐഫോണ്‍ 6 എത്തും. ആഗസ്റ്റില്‍ വിപണിയിലത്തെുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
4.7 ഇഞ്ച് സ്ക്രീന്‍ വലുപ്പമുള്ള ഐഫോണ്‍ 6 സെപ്റ്റംബറില്‍ പുറത്തിറക്കുമെന്നായിരുന്നു കമ്പനി നേരത്തേ അറിയിച്ചിരുന്നത്.

എന്നാല്‍, വിപണിയിലെ ഡിമാന്‍ഡ് മുന്‍നിര്‍ത്തി ഒരുമാസം മുമ്പ് തന്നെ പുറത്തിറക്കാന്‍ തീരുമാനിക്കുകയായിരുന്നു. 5.5 ഇഞ്ച് മോഡലില്‍ മറ്റൊരു ഫോണ്‍ സെപ്റ്റംബറില്‍ ആപ്പിള്‍ ഇറക്കുന്നുണ്ട്. പുതിയ മോഡലില്‍ എട്ടു കോടി ഫോണുകളായിരിക്കും വിപണിയിലത്തെുകയെന്നാണ് റിപ്പോര്‍ട്ട്. സ്ക്രീന്‍ സൈസ് 4 ഇഞ്ചില്‍നിന്ന് വര്‍ധിപ്പിച്ചുള്ള ആപ്പിളിന്‍െറ പരീക്ഷണം സാംസങ് ഉള്‍പ്പെടെയുള്ള കമ്പനികളുടെ ശക്തമായ മത്സരം നേരിടാന്‍ ലക്ഷ്യമിട്ടാണ്. മുന്‍ മോഡലുകളേക്കാള്‍ 6000 രൂപ കൂടുതല്‍ വരുമെന്നാണ് സൂചനകള്‍. ഐഫോണ്‍ 5 എസും 5സിയും രണ്ടു മോഡലുകളാണ് കഴിഞ്ഞവര്‍ഷം ഇറക്കിയത്.
ഹോം ബട്ടണില്ളെന്നതാണ് പ്രധാന വ്യത്യാസം. ഐ.ഒ.എസ് എട്ട് ഓപറേറ്റിങ് സിസ്റ്റം, 4.7 ഇഞ്ചിന് 1334 x 750 പിക്സല്‍ റസലുഷന്‍, 5.5 ഇഞ്ചിന് 1920 x 1080 പിക്സല്‍ ഫുള്‍ എച്ച്.ഡി റസലൂഷന്‍, റെറ്റിന പ്ളസ് ഇഗ്സോ ഡിസ്പ്ളേ, അംഗവിക്ഷേപം അനുസരിച്ച് പ്രതികരിക്കുന്ന ഗസ്ചര്‍ കണ്‍ട്രോള്‍, വിരലടയാള സ്കാനറിന്‍െറ പോരായ്മ തീര്‍ത്ത് ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും ഐട്യൂണ്‍സില്‍നിന്ന് ആപ്പുകള്‍ വാങ്ങാനും സൗകര്യമൊരുക്കുന്ന ടച്ച് ഐഡി സെന്‍സര്‍, നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍, ഏഴ് മില്ലീമീറ്റര്‍ വരെ കനം, ഒരു ജി.ബി റാം, എ8 പ്രോസസര്‍, ഇമേജ് സ്റ്റെബിലൈസേഷന്‍ സംവിധാനം കൂട്ടിച്ചേര്‍ത്ത ക്യാമറ, വലത് പ്രസ് ബട്ടണ്‍ എന്നിവയാണ് അഭ്യൂഹങ്ങളിലെ വിശേഷങ്ങള്‍.

Subscribe to get more videos :