ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ ഗൂഢാലോചന
അന്വേഷിക്കാന്‍ കഴിയില്ലെന്ന് സിബിഐ ആവര്‍ത്തിച്ചു. ടിപി വധക്കേസിലെ
ഗൂഡാലോചന മാത്രമായി അന്വേഷിക്കാന്‍ കഴിയില്ല. ഫായിസിന് ഇതില്‍ എന്തെങ്കിലും
പങ്കുള്ളതായി പ്രാഥമിക പരിശോധനയില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും
അതിനാല്‍ സിബിഐ അന്വേഷിക്കത്തക്കതായി ഇതില്‍ ഇല്ലെന്നും ജോയിന്റ്
ഡയറക്‌ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട്സിബിഐ ഡയറക്‌ടര്‍
അംഗീകരിച്ചു. സിബിഐയുടെ ചെന്നൈ ജോയിന്റ് ഡയറക്ടറുടെ റിപ്പോര്‍ട്ടാണ് സിബിഐ
ഡയറക്ടര്‍ അംഗീകരിച്ചത്. മാത്രമല്ല ഇക്കാര്യം സിബിഐ പേഴ്സണല്‍
മന്ത്രാലയത്തെ അറിയിക്കുകയും ചെയ്തു.
ഇതോടെ സിബിഐയുടെ നിലപാട് കോണ്‍ഗ്രസിനും സര്‍ക്കാറിനും വന്‍
തിരിച്ചടിയായിരിക്കുകയാണ്. സിബിഐ അന്വേഷണത്തിനായി ഇനി കോടതിയെ സമീപിക്കുക
എന്നൊരു മാര്‍ഗ്ഗം മാത്രമാണ് ടിപിയുടെ വിധവ രമക്കും, സര്‍ക്കാറിനും
മുന്നിലുള്ള ഏക വഴി. സംഭവത്തില്‍ രമയെ സര്‍ക്കാര്‍
വിഡ്ഡിയാക്കുകയായിരുന്നുവെന്ന ആരോപണവുമായി പ്രതിപക്ഷ കക്ഷികള്‍
രംഗത്തെത്തി. എന്നാല്‍ താന്‍ പാര്‍ട്ടിയുമായി തീരുമാനിച്ചായിരിക്കും,
തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കുകയെന്ന് രമ പറയുന്നു. സിബിഐ നിലപാട്
ഖേദകരവും, പ്രതിഷേധാര്‍ഹവുമാണെന്നും രമ പറഞ്ഞു.
സിബിഐക്ക് കേസ് വിടാന്‍ ആറ് കാരണങ്ങള്‍ പ്രത്യേക അന്വേഷണ സംഘം
സര്‍ക്കാറിനെ ചൂണ്ടിക്കാട്ടിയിരുന്നു. 1, ടിപി ചന്ദ്രശേഖരന്റെ
കൊലപാതകത്തിനു ശേഷം പ്രതികളില്‍ ചിലര്‍ക്ക് അന്യസംസ്ഥാനങ്ങളില്‍
ഒളിവില്‍ക്കഴിയാനുള്ള സൗകര്യങ്ങളും വാഹനവും സിപിഐഎം ഏര്‍പ്പെടുത്തി. 2,
പ്രതികളുടെ അറസ്റ്റ് നടന്നതിനു ശേഷം ഉന്നത നേതാക്കളുടെ ഭാഗത്തുനിന്നുണ്ടായ
അസഹിഷ്ണുത, എതിര്‍പ്പ്, ഭീഷണി കലര്‍ന്ന പ്രസംഗങ്ങള്‍ എന്നിവ ഗൂഢാലോചനയുടെ
സൂചന നല്‍കുന്നു. 3, പ്രതികള്‍ ശിക്ഷിക്കപ്പെട്ടെങ്കിലു ജയിലിനകത്ത്
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും ഉപയോഗിച്ചതും ഉന്നതല രാഷ്ട്രീയ ഗുഢാലോചനയുടെ
സൂചനകളാണ് നല്‍കുന്നത്. 4, കൊലപാതകത്തിനായി ഇടത് ഉന്നതനേതാക്കള്‍ ഫയാസില്‍
നിന്ന് സാമ്പത്തിക സഹായം സ്വീകരിച്ചതായുള്ള സംശയം. അതിനാല്‍ കേരളത്തിനു
പുറത്തുള്ള മറ്റൊരു ഏജന്‍സി കേസ് അന്വേഷിക്കണം. 5, ജയിലിനുള്ളിലെ സിസിടിവി
ദൃശ്യങ്ങളും മൊബൈല്‍ കോള്‍ റെക്കോര്‍ഡുകളും പരിശോധിച്ചതില്‍ നിന്ന് കോഫെ
പോസ കേസില്‍ കരുതല്‍ തടങ്കലിലുള്ള ഫയാസുമായി മോഹനന്‍ മാസ്റ്റര്‍ക്കും
കൊലയാളിസംഘത്തിനുമുള്ള ബന്ധം തെളിഞ്ഞു. 6, ടിപിയുടെ കൊലപാതകവുമായി
ബന്ധപ്പെട്ട് ഒരുപാട് സാമ്പത്തിക ഇടപെടലുകള്‍ നടന്നിട്ടുണ്ട്. ഈ പണത്തിന്റെ
സ്രോതസ് കണ്ടെത്തണം.

