Sunday, May 11, 2014

ബംഗളൂരുവില്‍ യുവതി കാറില്‍ കൂട്ട മാനഭംഗത്തിന്നിരയായി

ബംഗളൂരു: ബംഗ്ളൂരുവില്‍ യുവതി ഓടുന്ന കാറില്‍ കൂട്ട മാനഭംഗത്തിന്നിരയായി. ബസ് കാത്തിരിക്കുകയായിരുന്ന യുവതിയെ
ആറംഗസംഘം ബലമായി കാറിലേക്ക് പിടിച്ചുകയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് പീഡിപ്പിക്കുകയായിരുന്നു. കാര്‍ വേഗതകുറച്ചപ്പോള്‍ യുവതി കാറില്‍ നിന്ന് പുറത്തേക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവതി സുഖം പ്രാപിച്ചുവരികയാണ്. പ്രതികള്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു.

Subscribe to get more videos :