Monday, May 12, 2014

മഞ്ജു വാര്യര്‍ വരുന്നൂ ഈ മാസം 23 ന്

മലയാള സിനിമ ആരാധകരിലേക്കുള്ള നടി മഞ്ജു വാര്യറുടെ തിരിച്ചു വരവ് ഈ മാസം 23 നെന്ന്‍. തിരിച്ചുവരവിലുള്ള മഞ്ജുവിന്റെ ആദ്യ ചിത്രം ഹൗ ഓള്‍ഡ് ആര്‍ യൂ മെയ് 23 ഓടെ റിലീസ് ചെയ്യാനാണ് അണിയറ പ്രവര്‍ത്തകരുടെ തീരുമാനം.


റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകന്‍ കുഞ്ചാക്കോ ബോബനാണ്. മലയാളത്തില്‍ ന്യൂ ജനറേഷന്‍ ട്രന്റുകള്‍ക്ക് തുടക്കം കുറിച്ച ട്രാഫിക്കിന്റെ തിരക്കഥാ കൃത്തുക്കളായ ബോബി സഞ്ജയ് ആണ് ഹൗ ഓള്‍ഡ് ആര്‍ യൂ വിന്റെ രചന. ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ തന്നെ വന്‍ ഹിറ്റാണ്. മഞ്ജു വാര്യരുടെ തിരിച്ചുവരവ് എന്നതിന് പുറമേ മഞ്ജു ഇതാദ്യമായി കുഞ്ചാക്കോ ബോബന്റെ നായികയാകുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്

Subscribe to get more videos :