Saturday, May 10, 2014

ഷൂട്ടിംഗിനിടെ നടി ശ്രദ്ധ കപൂര്‍ സ്റ്റണ്ട്മാനെ കുത്തി; വീഡിയോ പുറത്ത് !

shraddha kapoor

ആഷിക്കി 2വിലൂടെ ശ്രദ്ധേയയായ നടി ശ്രദ്ധ കപൂര്‍ തന്‍റെ പുതിയ ചിത്രത്തിന്‍റെ ഷൂട്ടിംഗിനിടെ സ്റ്റണ്ട്മാനെ കുത്തി. കുത്തേറ്റ വ്യക്തിയെ അണിയറ പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ കൊണ്ട് പോകുന്ന വീഡിയോ പുറത്ത് വന്നിട്ടുണ്ട്. എന്നാൽ ഷൂട്ടിംഗിനിടെ നടി അബദ്ധത്തില്‍ കുത്തുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്‌.  ആള്‍ക്ക് ഗുരുതരമായി പരിക്കേറ്റു എന്നാണ് റിപ്പോര്‍ട്ട്‌.

ഏക് വില്ലന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയായിരുന്നു സംഭവം.  ശ്രദ്ധ കപൂര്‍ ഒരു രംഗത്തിന്റെ ചിത്രീകരണം കഴിഞ്ഞ് ക്യാമറയ്ക്കരികില്‍ എത്തിയപ്പോള്‍ കുത്തു കൊണ്ടയാള്‍ വേദന കൊണ്ട് പിടയുന്ന കാഴ്ചയാണ് മറ്റുള്ളവര്‍ കണ്ടത്.

യൂറ്റൂബിൽ അപ്‌ലോഡ്‌ ചെയ്ത വീഡിയോകു താഴെ ചിത്രം ശ്രദ്ധിക്കപ്പെടാന്‍ ശ്രദ്ധയെ വച്ച് സിനിമയുടെ അണിയറക്കാര്‍ പ്ലാന്‍ ചെയ്ത ഒരു നാടകമാണ് ഇതെന്ന് പലരും  കമന്റ് ചെയ്യുന്നുണ്ട്. കൂടാതെ  ശ്രദ്ധയുടെ അഭിനയം പോരെന്നും ചിലര്‍ കമന്റ് ചെയ്തിരിക്കുന്നു.

Subscribe to get more videos :