Monday, May 12, 2014

ഗൂഗിളിന്റെ കാര്‍ ഗൂഗിള്‍ ഓടിക്കും !!!


സ്വയം ഡ്രൈവ് ചെയ്യാന്‍ കഴിയുന്ന കാറുകള്‍ റോഡില്‍ ഇറക്കി പരീക്ഷിക്കുകയാണ് ഗൂഗിള്‍. 700,000 മൈലോളം പരീക്ഷനയോട്ടം നടത്തി കഴിഞ്ഞു ഈ കാറുകള്‍. ക്രിസ് ഉംസൊന്‍ ആണ് ഈ ഗൂഗിള്‍ പദ്ധതിയുടെ തലപ്പത്ത്. ഇനി പരീക്ഷണയോട്ടം സിറ്റികളില്‍ ആണ്, അതിനു ശേഷം മനുഷ്യന്‍ സഹായം ഒട്ടും തന്നെ ആവശ്യമില്ലാത്ത കാറുകള്‍ നമ്മുടെ റോഡിന്റെ ഭാഗമാകും. ഏറ്റവും പുതിയ സാങ്കേതിക വിദ്യകളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കാറുകള്‍ക്ക് റോഡിലെ തിരക്ക്, സമയം ഒക്കെ അനുസരിച്ച് ക്രമീകരണങ്ങള്‍ നടത്തി മുനോട്ടു പോകാന്‍ സാധിക്കും. റോഡിലെ തടസങ്ങളേയും മറ്റു വാഹനങ്ങളേയും ഒക്കെ തിരിച്ചറിയാനും അതിനു അനുസരിച്ച് വണ്ടിയെ നിയന്ത്രിക്കാനും കഴിയുന്ന സോഫ്റ്റ്‌വയറുകള്‍ ഗൂഗിള്‍ വികസിപ്പിച്ചെടുത്തു കഴിഞ്ഞു.

Subscribe to get more videos :