പണ്ട് ഒക്കെ കല്യാണം കഴിഞ്ഞു മാസങ്ങളുടെ കാത്തിരിപ്പിനു ശേഷമാണ് വിവാഹ സാക്ഷ്യ പത്രം ഒന്നു കയ്യില്‍ കിട്ടുക, എന്നാല്‍ ഇപ്പോള്‍ അതിനും ഒരു പരിഹാരം വരുന്നു. ഇനി മുതല്‍ ‘തത്കാല്‍’ സേവന അടിസ്ഥാനത്തില്‍ വിവാഹ സാക്ഷ്യ പത്രം കേവലം 24 മണിക്കൂര്‍ കൊണ്ട് നമുക്ക് ലഭിക്കും.
ന്യൂ ഡെല്‍ഹിയിലാണ് ഈ സേവനം ഇപ്പോള്‍ നടപ്പിലാക്കുന്നത്. സുപ്രീം കോടതി വിധി പ്രകാരം കല്യാണം കഴിഞ്ഞു 60 ദിവസത്തിനകം വിവാഹം രജിസ്റ്റര്‍ ചെയ്തിരിക്കണം. ഇങ്ങനെ രജിസ്റ്റര്‍ ചെയ്തു വിവാഹ സാക്ഷ്യപത്രം കൈപറ്റാന്‍ ദിവസങ്ങള്‍ എടുക്കും എന്ന പ്രശ്‌നതിനാണ് ഇപ്പോള്‍ ഒരു അറുതി വന്നിരിക്കുന്നത്. പക്ഷെ ഇങ്ങനെ 24 മണിക്കൂര്‍ കൊണ്ട് സാധനം ലഭിക്കാന്‍ 10,000 രൂപ ഫീസ് ആയി അടയ്ക്കണം.
അടുത്ത മാസം മുതല്‍ ഫ്രീ ആയി വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ഉള്ള അപേക്ഷ ഓണ്‍ ലൈന്‍ ആയി ലഭ്യമാക്കാന്‍ ഉള്ള തയ്യാറെടുപ്പിലാണ് ഡെല്‍ഹി ഭരണകൂടം.ഇപ്പോള്‍ അമ്പതും നൂറുമോക്കെയാണ് അപേക്ഷ ഫീസ്.

